കോഴിക്കോട്: താമരശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകർന്ന നിലയിലാണ്. കട്ടിയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തൽ. നെഞ്ചിനേറ്റ മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഷഹബാസിന്റെ കണ്ണിനും മർദ്ദനമേറ്റിട്ടുണ്ട്.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷണം നടത്തുക. ഷഹബാസിന്റെ മരണം ഏറെ ദുഖകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
താമരശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരിച്ചത്. രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. താമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച വിദ്യാർഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
പുറമേ മുറിവൊന്നും ഇല്ലാതിരുന്നതിനാൽ ഷഹബാസിനെ സഹപാഠികൾ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഛർദ്ദിച്ചു. പിന്നീട് തളർന്നിരുന്നു. ആരെങ്കിലും ലഹരി വസ്തുക്കൾ നൽകിയതാണെന്ന് സംശയിച്ച വീട്ടുകാർ സഹപാഠികളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് വ്യാഴാഴ്ച രാത്രി താമരശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









