Thamarassery Student Death: കൊലപാതകത്തിന് പിന്നിൽ 6 വിദ്യാർത്ഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല

Thamarassery Student Death Case Updates: കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 6 വിദ്യാർത്ഥികൾ, മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : Mar 6, 2025, 12:53 PM IST
  • താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ നേരിട്ട് പങ്കെടുത്തത് 6 വിദ്യാർത്ഥികൾ
  • ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ അം​ഗങ്ങളായ മറ്റുള്ളവരുടെ പങ്ക് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്
Thamarassery Student Death: കൊലപാതകത്തിന് പിന്നിൽ 6 വിദ്യാർത്ഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ നേരിട്ട് പങ്കെടുത്തത് 6 വിദ്യാർത്ഥികളെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കി.

Add Zee News as a Preferred Source

Also Read: ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കി

അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർത്ഥികളുണ്ടാക്കിയ ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ അം​ഗങ്ങളായ മറ്റുള്ളവരുടെ പങ്ക് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണയാണോ അക്രമത്തിന് കരണമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയിൽ കേസിലെ പ്രധാന പ്രതിയായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോ​ഗിക്കാൻ യൂട്യൂബിൽ നിന്നാണ് പഠിച്ചതെന്നും പോലീസ് അറിയിച്ചു.  

Also Read: 48 മണിക്കൂറിന് ശേഷം പവർഫുൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, ആഗ്രഹിച്ചത് നടക്കും

ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്.  സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങൾ അറിയാനായിട്ടാണ് ഈ നീക്കം. താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. ട്യൂഷൻ സെൻററിൽ നിന്നുണ്ടായ പ്രശ്നത്തിൽ  പകരം ചോദിക്കാനായുളള ആസൂത്രണം പത്താം ക്ശാസ് വിദ്യാർത്ഥികൾ നടത്തിയത് സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന കാര്യം നേരത്തെതന്നെ പുറത്തു വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News