Thamarassery Student Death: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി

Thamarassery Student Death Case Updates: കേസിലെ തുടർ ന‍ടപടികൾ ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം മാത്രമേ സ്വീകരിക്കുവെന്ന് പോലീസ്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 01:21 PM IST
  • ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി
  • കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് റിപ്പോർട്ട്
Thamarassery Student Death: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച്  പരിശോധന നടത്തി

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് കസ്റ്റഡിയിലെടുത്ത  വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് റിപ്പോർട്ട്.

Add Zee News as a Preferred Source

Also Read: ഷഹബാസ് കൊലപാതകം: ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

ഫോറൻസിക് പരിശോധനാഫലം വന്ന ശേഷമായിരിക്കും കേസിൽ തുടർ ന‍ടപടികൾ സ്വീകരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഗ്രൂപ്പ് 57 എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്.

ഇതിനിടയിൽ ഷഹബാസ് വധക്കേസിൽ പ്രധാന കുറ്റാരോപിതൻ്റെ പിതാവിനെയും പ്രതി ചേർത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളിൽ മറ്റൊരാളുടെ പിതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രധാന കുറ്റോരോപിതരും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലും പ്രധാനികളാണെന്നാണ് റിപ്പോർട്ട്.  

Also Read: സൂര്യൻ മീന രാശിയിലേക്ക്; മാർച്ച് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും!

ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയും ഷഹബാസിനെ മര്ദിച്ചവരിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതോടെ ആറ് പേരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News