Thamarassery Student Death: മുതിർന്നവരുടെ പങ്ക് അന്വേഷിക്കും; കൂടുതൽ സൈബർ തെളിവുകൾ തേടി പോലീസ്

Thamarassery sTudent Death updates: കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 09:05 AM IST
  • താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ സൈബർ തെളിവുകൾ തേടി പോലീസ്
  • ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്
  • ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പോലീസ് വിശദമായ വിവരങ്ങൾ തേടുകയാണ്
Thamarassery Student Death: മുതിർന്നവരുടെ പങ്ക് അന്വേഷിക്കും; കൂടുതൽ സൈബർ തെളിവുകൾ തേടി പോലീസ്

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ സൈബർ തെളിവുകൾ തേടി പോലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പോലീസ് നിലവിൽ വിശദമായ വിവരങ്ങൾ തേടുകയാണ്. 

Add Zee News as a Preferred Source

Also Read: ഈ ജില്ലയിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് ഇന്ന് അവധി!

കൊലപാതകത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒന്നുകൂടി പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുത്ത് പ്രതി ചേർക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

ഇതിനിടയിൽ നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.  മാത്രമല്ല രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കുന്നുണ്ട്. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുടെ വീട്ടിൽ നിന്ന് നഞ്ചക് കണ്ടെത്തിയെങ്കിലും ഷഹബാസിൻ്റെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. 

Also Read: കുംഭ രാശിക്കാരുടെ വരുമാനം വർധിക്കും, മീന രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.  ഇതിനിടയിൽ ഇന്നലെ കുറ്റാരോപിതരായ വിദ്യാ‍ർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിൽ വ്യാപക പ്രതിഷേധം  ഉയരുകയാണ്. വിദ്യാർത്ഥികളെ പരീക്ഷ എഴുതാനിരുത്തിയ കെയർഹോമിന് മുൻപിൽ എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോൺ​ഗ്രസ് അടക്കമുള്ള സംഘടനകൾ വൻ പ്രതിഷേധം  നടത്തിയിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത്. 

ഷഹബാസ് വധക്കേസിൽ താമരശ്ശേരി ഗവണ്മെന്റ് സ്‌കൂളിലെ 5 വിദ്യാർത്ഥികളെയാണ്  കേസിൽ അറസ്റ്റു ചെയ്തിരിക്കുന്നത്.  ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ട്യൂഷൻ സെന്ററിലെ പ്രശ്നത്തെ തുടർന്ന് നടന്ന സംഘര്ഷത്തിലായിരുന്നു ഷഹബാസിന്റെ ജീവൻ പൊലിഞ്ഞത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News