Thamarassery Student Death: ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കി

Thamarassery Student Death Case Updates: സിസിടി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2025, 09:13 AM IST
  • താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കി
  • ഇക്കാര്യം ഫോൺ പരിശോധിച്ചപ്പോൾ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് വ്യക്തമായത്
Thamarassery Student Death: ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കിയെന്ന് റിപ്പോർട്ട്. ഇക്കാര്യം ഫോൺ പരിശോധിച്ചപ്പോൾ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് വ്യക്തമായതെന്നാണ് റിപ്പോർട്ട്. 

Add Zee News as a Preferred Source

Also Read: താമരശേരി ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം, സംഘർഷം ആസൂത്രണം ചെയ്ത ഗ്രൂപ്പുകളെക്കുറിച്ച് അറിയാൻ

ഷഹാബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതാണെന്ന് ഒരു കുട്ടി മൊഴി നൽകിയിരുന്നു. ഷഹബാസിനെ കൂട്ടംചേർന്ന ആക്രമിച്ചതിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാനിന്നും മറ്റാരും നേരിട്ട് പങ്കെടുത്തില്ലെന്നും പോലീസ് പറയുന്നു. സിസിടി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അതിലൊന്നും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം ലഭിക്കുന്നത്. 

ഇനി സംഘം പരിശോധിക്കുന്നത് അക്രമത്തിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ആരെങ്കിലും പ്രേരണ നൽകിയോ എന്നാതാണ്. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ 61 കുട്ടികളാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു. ഇതിനിടയിൽ ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. 

Also Read: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ?

സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങൾ അറിയാനായാണ് ഈ നീക്കം. താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു. ട്യൂഷൻ സെൻററിൽ നിന്നുണ്ടായ ഈ വിഷയത്തിൽ  പകരം ചോദിക്കാനായുളള ആസൂത്രണം പത്താം ക്ശാസ് വിദ്യാർത്ഥികൾ നടത്തിയത് സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന കാര്യം നേരത്തെതന്നെ പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രൂപ്പ് സൃഷ്ടിച്ചവർ, ഇതിന് നേതൃത്വം നൽകിയവർ, ഗ്രൂപ്പിൽ നടന്ന ചർച്ചകൾ, ആസൂത്രണ രീതി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നത് കേസ് അന്വേഷണത്തിൽ പ്രധാനമാണ്. ഇതിൻറെ ഭാഗമായാണ് മെറ്റ കമ്പനിയിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചത്. 

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. സൈബർ പോലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News