കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ട്. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
Also Read: മകൻ്റെ ജീവനെടുത്തത് വീട്ടിൽ ചായ സൽക്കാരത്തിന് വന്ന കുട്ടി, ചതിച്ചത് ഉറ്റസുഹൃത്ത്
പ്രതികളിൽ ഒരാളുടെ പിതാവ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയിൽ മകന്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നെന്ന് ഷഹബാസിന്റെ പിതാവ് പ്രതികരിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചെന്ന് അറിയാൻ കഴിഞ്ഞതെന്നും അതോടെ താൻ മാനസികമായി തകർന്നുപോയിയെന്നും പറഞ്ഞ പിതാവ് പരീക്ഷ എഴുതേണ്ട തന്റെ മകൻ മണ്ണിനടിയിൽ ഉറങ്ങുകയാണെന്നും കോപ്പി അടിക്കുന്നവരെ പോലും പരീക്ഷ എഴുതാൻ അനുവദിക്കാത്ത സമൂഹത്തിൽ ക്രൂരമായ കൊലപാതകം നടത്തിയവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
Also Read: മാർച്ച് 14 മുതൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!
പ്രതികളെന്ന് ആരോപിക്കുന്നവരെ ഈ വർഷം പരീക്ഷ എഴുതാൻ അനുമതി നൽകാതെ അടുത്ത വർഷം പരീക്ഷ എഴുതിച്ചിരുന്നുവെങ്കിൽ അതൊരു ഗുണപാഠം ആകുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം ക്രൂരകൃത്യം ചെയ്യാൻ മടിയില്ലാത്തവർ നാളെ കലാലയത്തിലെത്തുമ്പോൾ തോക്കുമായി മറ്റുള്ളവരെ വെടിവെച്ചു കൊല്ലുമെന്നും ശിക്ഷ ലഭിക്കുമെന്ന പേടി പോലും ഇവർക്ക് ഉണ്ടാകില്ലെന്നും ഇഖ്ബാൽ പറഞ്ഞു. തന്റെ മകൻ പോയി ഇനി ഒരു രക്ഷകർത്താവിനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് പറഞ്ഞ പിതാവ് ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവെന്നും മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണെന്നും. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം ഇതിനിടയിൽ പുറത്തുവന്നിട്ട്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നാണെന്നാണ് റിപ്പോർട്ട്.
Also Read: മേട രാശിക്കാർക്ക് തിരക്കേറും, ചിങ്ങ രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
തലയോട്ടി തകർന്നാണ് ഷഹബാസിൻറെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കുട്ടികൾ മാത്രമല്ല മുതിർന്നവർ ഉൾപ്പെടെയുള്ളവരാണ് ഷഹബാസിനെ ആമികിച്ചതെന്ന് നേരത്തെ ഇഖ്ബാലും പറഞ്ഞിരുന്നു. നിലവിൽ കേസിൽ 5 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്‌ഡിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ആളില്ലായിരുന്നു തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്‌ഡ് നടത്തിയത്. കസ്റ്റഡിയിലുള്ള 5 വിദ്യാർത്ഥികളുടേയും വീട്ടിൽ ഒരേ സമയത്താണ് പോലീസ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









