കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റോരോപിതരായവരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ ശക്തമായാ പ്രതിഷേധം. സമരരംഗത്ത് കെഎസ്‌യുവും എംഎസ്എഫുമാണ് ഉള്ളത്.
Also Read: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല!
വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് സംഘടിപ്പിചിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിനിടെ ജുവനൈൽ ജസ്റ്റിസ് ഹോമിലെ മതിൽചാടി കടന്നു. ഇതിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തക മിവാ ജോളിയും ഉണ്ടായിരുന്നു. മതിൽ ചാടിയ പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജുവനൈൽ ജസ്റ്റിസ് ഹോം പരിസരത്ത് എത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ട്രഷറർ അശഹ്ർ പെരുമുക്ക്, സാബിത്ത് മയനാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. അതേ സമയം കുറ്റോരോപിതരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കെയർഹോമിന് മുൻപിൽ ഇന്ന് രാവിലെ മുതൽ കെഎസ്‌യുവും എംഎസ്എഫും പ്രധിഷേധം നടത്തുകയാണ്. രാവിലെ ആറര മണിയോടു കൂടി കെയർഹോമിന് മുൻപിൽ പ്രതിഷേധിച്ച ആറ് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ വീണ്ടും പ്രതിഷേധവുമായി കെഎസ്‌യുവും യൂത്ത്കോൺഗ്രസും എത്തുകയായിരുന്നു.
Also Read: ശുക്രാദിത്യ യോഗത്താൽ 12 ദിവസത്തിനുള്ളിൽ ഇവർക്ക് ലഭിക്കും ഭാഗ്യത്തിന്റെ പെരുമഴ, നിങ്ങളും ഉണ്ടോ?
എംഎസ്എഫ് പ്രവർത്തകരും രാവിലെ മുതൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വീണ്ടും എംഎസ്എഫും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഷഹബാസ് എഴുതാത്ത പരീക്ഷ ഷഹബാസിന്റെ കൊലയാലികളും എഴുതേണ്ട എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കെയർ ഹോമിന് മുൻപിൽ കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യുവിൻ്റെയും എംഎസ്എഫിന്റെയും തീരുമാനം. പ്രതിഷേധത്തെ തുടർന്ന് വൻ പോലീസ് സന്നാഹത്തെ വെള്ളിമാടുകുന്ന് കെയർഹോമിന് മുൻപിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









