കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നുമാണ് നഞ്ചക്ക് കണ്ടെടുത്തത്. ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടിയാണ് ഷഹബാസ് മരിച്ചത്. നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോണിൽ നിന്നും കൊലപാതകം ആസൂത്രണം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളും പിടിച്ചെടുത്ത ഫോണിൽ നിന്നും പൊലീസിന് ലഭിച്ചു.
അതേസമയം കേസിലെ പ്രതികളായ വിദ്യാർത്ഥികൾ നാളെ എസ്എസ്എൽസി പരീക്ഷയെഴുതും. പൊലീസ് സുരക്ഷയോടെയാകും ഇവർ പരീക്ഷയെഴുതുക. സ്കൂളിൽ വച്ച് തന്നെ 5 പേരും പരീക്ഷയെഴുതും. വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവിൽ പ്രതികളുള്ളത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് ഇവരെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയത്.
Also Read: Thamarassery Student Death: താമരശേരി ഷഹബാസ് കൊലപാതകം; പൊലീസ് സുരക്ഷയിൽ പ്രതികള്‍ നാളെ പരീക്ഷയെഴുതും
ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകർന്ന നിലയിലായിരുന്നു. കട്ടിയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തൽ. നെഞ്ചിനേറ്റ മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഷഹബാസിന്റെ കണ്ണിനും മർദ്ദനമേറ്റിട്ടുണ്ട്.
വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. താമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









