Thamarassery Student Death: ഷഹബാസ് കൊലപാതകം: ക്രമസമാധാന പ്രശ്‌നമുണ്ടാകും; വിദ്യാർത്ഥികൾക്ക് ജാമ്യമില്ല!

Shahabad Murder Case: കേസിൽ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് പ്രതികൾ. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 02:10 PM IST
  • ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യമില്ല
  • ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകും
  • ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി
Thamarassery Student Death: ഷഹബാസ് കൊലപാതകം: ക്രമസമാധാന പ്രശ്‌നമുണ്ടാകും; വിദ്യാർത്ഥികൾക്ക് ജാമ്യമില്ല!

താമരശ്ശേരി: ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യമില്ല. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും, ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.  അത് കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്നും കോടതി വ്യക്തമാക്കി.

Add Zee News as a Preferred Source

Also Read: കോഴിക്കൂട് കേടുവരുത്തി; അമ്മയുടെ കയ്യും കാലും അടിച്ചൊടിച്ച് മകൻ..!

ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പോര്‍വിളിയുയര്‍ത്തിയ ശേഷം നടത്തിയ സംഘര്‍ഷത്തിനിടെയായിരുന്നു മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് നിലവില്‍ കേസിലെ പ്രതികൾ. കേസിൽ മുതിര്‍ന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നതെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.  എന്നാൽ സംഭവത്തിൽ ചില രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

Also Read; ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ലഭിക്കും സർവ്വൈശ്വര്യങ്ങളും!

ഇതിനിടയിൽ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ മേയ് 29 നകം കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താമരശ്ശേരി പോലീസ്.  കേസില്‍ ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. അക്രമ ദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊബൈല്‍ഫോണുകള്‍ പരിശോധിച്ച് അവയില്‍ നിന്നയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് സൈബര്‍സെല്‍ തെളിവുകലും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News