കോഴിക്കോട്: താമരശ്ശേരി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇഖ്ബാൽ. തന്റെ വീട്ടിൽ ചായ സൽക്കാരത്തിനെത്തി സന്തോഷത്തോടെ പോയ കുട്ടിയാണ് മകനെ ചതിച്ചതെന്ന് അറിഞ്ഞപ്പോൾ നെഞ്ചുപൊട്ടി പോയെന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.
Also Read: പ്രതിഷേധം ശക്തം; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റടക്കം കരുതൽ തടങ്കലിൽ
ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് താൻ കണ്ടതെന്നും കണ്ടപ്പോൾ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത നിരപരാധിയായ തന്റെ മകനെ എല്ലാവരും കൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്നും ഷഹബാസിൻ്റെ പിതാവ് പറഞ്ഞു.
മാത്രമല്ല ഇന്നലെ രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചെന്ന് അറിയാൻ കഴിഞ്ഞതെന്നും അതോടെ താൻ മാനസികമായി തകർന്നുപോയിഎന്നും പറഞ്ഞ പിതാവ് പരീക്ഷ എഴുതേണ്ട തന്റെ മകൻ മണ്ണിനടിയിൽ ഉറങ്ങുകയാണെന്നും കോപ്പി അടിക്കുന്നവരെ പോലും പരീക്ഷ എഴുതാൻ അനുവദിക്കാത്ത സമൂഹത്തിൽ ക്രൂരമായ കൊലപാതകം നടത്തിയവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
Also Read: മേട രാശിക്കാർക്ക് തിരക്കേറും, ചിങ്ങ രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
പ്രതികളെന്ന് ആരോപിക്കുന്നവരെ ഈ വർഷം പരീക്ഷ എഴുതാൻ അനുമതി നൽകാതെ അടുത്ത വർഷം പരീക്ഷ എഴുതിച്ചിരുന്നുവെങ്കിൽ അതൊരു ഗുണപാഠം ആകുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം ക്രൂരകൃത്യം ചെയ്യാൻ മടിയില്ലാത്തവർ നാളെ കലാലയത്തിലെത്തുമ്പോൾ തോക്കുമായി മറ്റുള്ളവരെ വെടിവെച്ചു കൊല്ലുമെന്നും ശിക്ഷ ലഭിക്കുമെന്ന പേടി പോലും ഇവർക്ക് ഉണ്ടാകില്ലെന്നും ഇക്ബാൽ പറഞ്ഞു. തന്റെ മകൻ പോയി ഇനി ഒരു രക്ഷകർത്താവിനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് പറഞ്ഞ പിതാവ് ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവെന്നും മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണെന്നും. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









