Thamarassery Student Death: താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ക്കും ജാമ്യം അനുവദിച്ചു

Shahabad Murder Case Updates: കുറ്റാരോപിതരായ വിദ്യാർഥികൾ നിലവില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 11, 2025, 01:59 PM IST
  • ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
  • ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
Thamarassery Student Death: താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ക്കും ജാമ്യം അനുവദിച്ചു

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Add Zee News as a Preferred Source

Also Read: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ്  വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.  

വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിന് എതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.  ഫെബ്രുവരി 27 ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ഷഹബാസ് മരണപ്പെട്ടത്. സംഭവത്തിൽ വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് കുറ്റാരോപിതര്‍.

Also Read: വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ, ബുധാദിത്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, കരിയറിലും ബിസിനസിലും പുരോഗതി

പ്രതികള്‍ക്ക് പഠനത്തിന് അവസരം ഒരുക്കിയ സര്‍ക്കാരിനോടും ഹൈക്കോടതി വിധിയോടും അമര്‍ഷമുണ്ടെന്നും ഹൈക്കോടതി വിധി വേദനാജനകമാണെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പ്രതികരിച്ചു.  കോപ്പി അടിച്ചാല്‍ ഡീ ബാര്‍ ചെയ്യുന്ന സ്ഥലത്താണ് കൊലപാതക കേസിലെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും. ഇവര്‍ ഇനിയും കുറ്റം ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News