Canara Bank Robbery: കനറാ ബാങ്ക് മംഗോളി ശാഖയിൽ വൻ കവർച്ച; കവർന്നത് 59 കിലോ സ്വർണവും 5 ലക്ഷം രൂപയും

ബാക്കിയുള്ള സ്വര്‍ണവും നഷ്ടപ്പെട്ട സ്വര്‍ണവും ഉള്‍പ്പെടെ കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ സമയമെടുത്തതിനെ  തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 02:31 PM IST
  • കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്
  • മോഷണം പോയത് ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ്
Canara Bank Robbery: കനറാ ബാങ്ക് മംഗോളി ശാഖയിൽ വൻ കവർച്ച; കവർന്നത് 59 കിലോ സ്വർണവും 5 ലക്ഷം രൂപയും

ബെംഗളൂരു: കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്. മോഷണം പോയത് ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ്. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ വൻ കവർച്ച നടന്നിരിക്കുന്നത്.    

Add Zee News as a Preferred Source

Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ജീവനൊടുക്കാൻ ശ്രമിച്ചത് ഓർമയില്ല; അഫാന് മാനസിക പരിശോധന

ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.  മെയ് 23 നും 25 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം ലഭിക്കുന്നത്. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് അവധിയായിരുന്നു.  മെയ് ആറാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്കില്‍ മോഷണം നടന്നതായി മനസ്സിലാകുകയും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി എട്ട് അംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയുമുണ്ടായി.

Also Read: ചൊവ്വ ശുക്ര സംഗമത്താൽ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും പണവും പദവിയും!

ബാക്കിയുള്ള സ്വര്‍ണവും നഷ്ടപ്പെട്ട സ്വര്‍ണവും ഉള്‍പ്പെടെ കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ സമയമെടുത്തതിനെ  തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കവര്‍ച്ച നടത്തിയവര്‍ ബാങ്കിലെ സിസിടിവി ക്യാമറകള്‍ അഴിച്ചെടുക്കുകയും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്ര രൂപങ്ങളും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുള്ളതായും റിപ്പോർട്ടുണ്ട് എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് പോലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News