)
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. തിരുവല്ല കുമ്പനാട് സ്വദേശിയായ അജിൻ റെജി മാത്യുവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കോടതി ശിക്ഷാവിധി മറ്റന്നാളായിരിക്കും പ്രഖ്യാപിക്കുക. 2019 മാർച്ച് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
70 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെൺകുട്ടി, രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതി അജിൻ റെജി മാത്യുവിൻ്റെ കൈ കാലുകൾ കെട്ടി നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കേസിൽ വളരെ മികച്ച രീതിയിലുള്ള അന്വേഷണമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. മരണത്തിന് മുൻപ് യുവതി നൽകിയ നിർണ്ണായകമായ മൊഴി കേസിൽ പ്രോസിക്യൂഷന് കരുത്തായി. ശക്തമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.