)
തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നേമം കല്ലിയൂർ കുരുവിക്കെട്ട് വിളക്ക് സമീപം ബിൻസി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സുനിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
പഞ്ചായത്തിലെ ഹരിത കർമ്മ സേനയിലെ അംഗമാണ് ബിൻസി. പതിവായി ജോലിക്ക് എത്താറുള്ള ബിൻസിയെ അന്വേഷിച്ച് സുഹൃത്തുക്കൾ എത്തിയപ്പോഴായിരുന്നു കഴുത്തിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിർമ്മാണ തൊഴിലാളിയായ സുനിൽ ദിവസവും മദ്യപിക്കുന്നയാളാണ്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചതായിരുന്നു പ്രകോപന കാരണം എന്നാണ് കസ്റ്റഡിയിലുള്ള സുനിൽ നേമം പോലീസിന് നൽകിയ മൊഴി.
ശാന്തിവിള ആശുപത്രിയിൽ ഉള്ള ബിൻസിയുടെ മൃതദേഹം പരിശോധനകൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കസ്റ്റഡിയിലുള്ള സുനിലിനെ നേമം പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.