കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കൃത്യം നടത്താൻ പ്രതിയായ അമിത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പൊലീസിന് സംശയം. സംഭവത്തിൽ പ്രതിയുടെ സഹോദരന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ; അമിത് പിടിയിലായത് മാളയിൽ നിന്ന്
പ്രതിയെ കൂടാതെ മറ്റു മൂന്നുപേർ കരുതൽ തടങ്കലിൽ ഉണ്ടെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണെന്നാണ് പോലീസ് സ്ഥിരീകരണം.
പോലീസിന്റെ കരുതൽ തടങ്കലിൽ ഉള്ളത് പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണെന്നാണ് റിപ്പോർട്ട്. ഈ സ്ത്രീകളാണ് നേരത്തെയുള്ള കേസിൽ നിന്നും പ്രതിയെ ജാമ്യത്തിലിറക്കിയത്. കൊലപാതകത്തിൽ നിലവിൽ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കെന്നും പറ്റുള്ളവരുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്നുമാണ് റിപ്പോർട്ട്. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചയോടെയാണ് മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നും ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
Also Read: ബുധൻ്റെ രാശിയിൽ പവർഫുൾ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും
ഗാന്ധിനഗർ പോലീസ് മാള പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നായിരുന്നു അമിത്തിനെ കസ്റ്റഡിയിലെടുത്തത്. വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റെതാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടാലിയിലെ ഫിംഗർ പ്രിന്റും മാച്ച് ആയിരുന്നു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയെ തുടർന്നായിരുന്നു ഈ സ്ഥിരീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









