കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം തന്നെയെന്നും പൊലീസ് വ്യക്തമാക്കി. അസം സ്വദേശിയായ പ്രതി അമിത് ഒറാങ്ങിനെ ബുധനാഴ്ച പുലർച്ചെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തുകയായിരുന്നു.
മുൻവൈരാഗ്യമാണ് കൊലക്ക് കാരണം. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ അമിത് ഒറാങ് മൂന്ന് വർഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്‍റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ഇതിനിടെയാണ് വിജയകുമാറിന്‍റെ പരാതിയെ തുടർന്ന് മോഷണക്കേസിൽ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയിൽ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച് യുവതി തിരികെ പോയി. തന്റെ കുടുംബം നശിപ്പിച്ചതിനു പിന്നിൽ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയാകാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
വളരെ സൂത്രശാലിയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈൽ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈൽ ഫോണുകൾ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോണുകൾ പ്രതി എടുത്തിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഫോണിൽനിന്ന് ഗുഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു എന്നാൽ, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി അന്വേഷണ സംഘം പ്രതി പിടിയിലാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









