Thodupuzha Biju Joseph Murder: മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ബിജു ജോസഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നാളെ സംസ്കാരം നടത്തും.

Written by - Zee Malayalam News Desk | Last Updated : Mar 23, 2025, 02:02 PM IST
  • ബിജു ആക്രമണത്തിന് ഇരയായ സ്ഥലത്ത് നിന്ന് പൊലീസ് പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തി.
  • മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കലയന്താനിയിൽ ജോമോൻ്റെ ഉടമസ്ഥതയിലുള്ള കാറ്ററിംഗ് ഗോഡൗണിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
Thodupuzha Biju Joseph Murder: മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ബിജു ജോസഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ബിജുവിന് ക്രൂരമർദ്ദനമേറ്റെന്ന പൊലീസ് നി​ഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവും മൂലമാണ് ബിജു മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിന്റെ വലത് കയ്യിൽ മുറിവുണ്ട്. അതെപ്പോഴാണുണ്ടായതെന്നതിൽ വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു. 

Add Zee News as a Preferred Source

അതേസമയം, ബിജു ആക്രമണത്തിന് ഇരയായ സ്ഥലത്ത് നിന്ന് പൊലീസ് പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തി. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കലയന്താനിയിൽ ജോമോൻ്റെ ഉടമസ്ഥതയിലുള്ള കാറ്ററിംഗ് ഗോഡൗണിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.

Also Read: Rajeev Chandrasekhar: കേരളത്തിൽ ബിജെപിക്ക് പുതിയ നായകൻ; രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനാകും

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ സംസ്കാരം ചടങ്ങുകൾ നടത്തും. മൂന്ന് ദിവസത്തെ ആസൂത്രണത്തിന് ഒടുവിലാണ് ബിജുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മാർച്ച് 19ന് കൊലപാതകം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതി പാളിയതോടെ 20ന് പുലർച്ചെ നടപ്പാക്കുകയായിരുന്നു. 

ബിജുവിന്റെ വീട്ടുപരിസരം, തട്ടിക്കൊണ്ടുപോയ സ്ഥലം, കലയന്താനിയിലെ കാറ്ററിങ് ഗോഡൗൺ എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാം പ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കായി കസ്റ്റഡി അപേക്ഷ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News