കസ്റ്റഡിയിലെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണിലെ മാൻഹോളിൽ പരിശോധന നടത്തിയത്.

ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ചയാണ് ഇയാളെ വീട്ടിൽ നിന്നും കാണാതാകുന്നത്. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ബന്ധുക്കൾ ഇന്നലെ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോഡൗണിലെ മാൻഹോളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മാലിന്യങ്ങൾ മൃതദേഹത്തിന് മുകളിൽ തള്ളിയ നിലയിലായിരുന്നു.
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന് ലഭിക്കുന്നത്. ബിജു ജോസഫിന്റെ വീടിന് സമീപത്തായി പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഇവിടെ നിന്നും പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പറഞ്ഞു. പിന്നീട് പൊലീസിന്റെ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.
കലയന്താനി സ്വദേശിയാണ് ബിജു. ഇയാളുടെ പഴയ ബിസിനസ് പാർട്നറുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചുവെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊട്ടേഷൻ സംഘങ്ങളും കസ്റ്റഡിയിയിലുള്ളവരിൽ ഉൾപ്പെടുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.