)
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥിനിയെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കോളേജ് വിദ്യാർഥിനിയുടെ മുഖം മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. നഗ്നദൃശ്യങ്ങൾ വ്യാജ ഇൻസ്റ്റഗ്രാം ഐഡി വഴിയാണ് പെൺകുട്ടിക്ക് അയച്ചത്.
അഞ്ച് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷിഫിൻ ഷാൻ (22), മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നിദാൽ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ കാലഘട്ടത്തിൽ പെൺകുട്ടിയുടെ സീനിയർ വിദ്യാർഥികളായിരുന്നു ഇവർ. ഇവരിൽ മുഹമ്മദ് തസ്രീഫ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതുവഴി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിലേക്ക് വീഡിയോ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം അറിയിച്ച് പെൺകുട്ടി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് പെൺകുട്ടി ആഭരണങ്ങൾ യുവാക്കൾക്ക് കൊടുക്കാൻ പോകുകയാണെന്ന് മനസ്സിലാക്കുകയും സ്വർണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പോലീസ് സംഘം കയ്യോടെ പിടികൂടുകയുമായിരുന്നു.
ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചു. ഫോണിൽ വ്യാജ ഇൻസ്റ്റഗ്രാം ഐഡിയും പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തതും കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതികളുടെ പങ്ക് വ്യക്തമായത്. തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.