Ottapalam News: വിവാഹാലോചന നിരസിച്ചത്തിന് പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം; 3 പേർ പിടിയിൽ

ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്ത് പെൺകുട്ടിയുടെ മാത്രമല്ല അടുത്ത ബന്ധുവിന്റെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

Written by - Ajitha Kumari | Last Updated : Aug 22, 2025, 06:31 PM IST
  • വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു പേർ അറസ്റ്റിൽ
  • പിടിയിലായത് മുഹമ്മദ് ഫാസില്‍, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഫവാസ് എന്നിവരാണ്
Ottapalam News: വിവാഹാലോചന നിരസിച്ചത്തിന് പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം; 3 പേർ പിടിയിൽ

പാലക്കാട്: വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ കുടുംബത്തിന്  നേരെ നടന്ന ആക്രമണത്തിൽ മൂന്നു പേർ അറസ്റ്റിൽ. പിടിയിലായത് മുഹമ്മദ് ഫാസില്‍, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഫവാസ് എന്നിവരാണ്. 

Add Zee News as a Preferred Source

Also Read: വേടൻ ദ റവല്യൂഷണറി റാപ്പർ; വേടനെക്കുറിച്ചുള്ള ലേഖനം സിലബസിൽ ഉൾപ്പെടുത്തി കേരള സർവകലാശാല

പെൺകുട്ടിയുടെ വീടിനു നേരെ ആക്രമണം നടന്നത് രാത്രി 8 മണിയോടെ ആയിരുന്നു.  വിഷയത്തിൽ പരാതി നൽകിയത് പെൺകുട്ടിയുടെ ബന്ധുവാണ്. അക്രമികൾ പെൺകുട്ടിയുടെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചു തകർത്തിരുന്നു. പരാതിയിൽ ആയുധവുമായെത്തിയ അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ തകർത്തെന്നും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം; അന്വേഷണം ആരംഭിച്ചു

സംഭവം നടന്നത് ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ്. ഇവിടെ പെൺകുട്ടിയുടെ മാത്രമല്ല അടുത്ത ബന്ധുവിന്റെയും വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ ഫാസിലിന് വിവാഹം ചെയ്തു നൽകാത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News