)
പെരിന്തൽമണ്ണ: ലഹരിക്കടത്തിനായി കൗമാരക്കാരെ കടത്തിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഹമ്മദ് റാഷിദ്, ചെർപ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്ണു, ചെർപ്പുളശ്ശേരി കാറൽമണ്ണ പുതുപഴനി അശ്വിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പക്ഷെ കേസിലെ പ്രധാന പ്രതിയായ ഷാനിഫിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നത് സെപ്റ്റംബർ 14 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണെന്ന് പോലീസ് അറിയിച്ചു. 16 കാരനായ പരാതിക്കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പ്രലോഭിപ്പിച്ച് ഒഡിഷയിലേക്ക് കൊണ്ടുപോയി കഞ്ചാവ് കടത്തിന് പ്രേരിപ്പിച്ചു എന്നതാണ് കേസ്.
കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ കുട്ടികൾക്ക് 25,000 രൂപയും ആവശ്യത്തിന് കഞ്ചാവും പ്രതികൾ വാഗ്ദാനം ചെയ്തതായും പോലീസ് പറഞ്ഞു. ആലിപ്പറമ്പിലെ ബിടാത്തിയിൽ നിന്ന് ഒഡിഷയിലെ മുനിഗുഡയിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്. കഴിഞ്ഞ 24 നാണ് പരാതിക്കാരനായ കുട്ടി തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. കൗമാരക്കാരെ ലഹരിക്കടത്തിനായി പ്രലോഭിപ്പിച്ച് കൊണ്ടുപോയി എന്നതിനാൽ കേസെടുത്തിരിക്കുനന്ത് മനുഷ്യക്കടത്തിനാണ്.
അറസ്റ്റിലായ രണ്ടാം പ്രതിയായ മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദ് റാഷിദും മൂന്നാംപ്രതി വിഷ്ണുവും മുൻപും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഒളിവിൽപോയ ഒന്നാം പ്രതി ഷാനിഫിനായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളുടെ ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്നത സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.