വേസ്റ്റ് കൊണ്ടു വരുന്നു; പന്നിഫാം ഉടമയെ മർദ്ദിച്ച് അവശനാക്കിയ പ്രതികൾ അറസ്റ്റിൽ
കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നി ഫാം ഉടമ ബൈജു വിനാണ് മർദ്ദനമേറ്റത്. പനപ്പാംകുന്ന് നടത്തിവന്നിരുന്ന പന്നിഫാമിൽ വേസ്റ്റ് കൊണ്ടുവരുന്നു എന്ന് ആരോപിച്ച് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു
തിരുവനന്തപുരം: പന്നിഫാം ഉടമയെ മർദ്ദിച്ച് അവശനാക്കിയ പ്രതികൾ അറസ്റ്റിൽ. പനപ്പാംകുന്ന് ചരുവിള വീട്ടിൽ ഗണപതി (ബിനു- 36) കിളിമാനൂർ ,പനപാംകുന്ന് തൊടിയിൽ വീട്ടിൽ വിശ്വം (ലിനിൻ കുമാർ -36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനപ്പാൻകുന്ന് തൊടിയിൽവീട്ടിൽ അനിൽകുമാർ (30) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നി ഫാം ഉടമ ബൈജു(51)വിനാണ് മർദ്ദനമേറ്റത്. പനപ്പാംകുന്ന് നടത്തിവന്നിരുന്ന പന്നിഫാമിൽ വേസ്റ്റ് കൊണ്ടുവരുന്നു എന്ന് ആരോപിച്ച് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രതികൾ കഴിഞ്ഞദിവസം സംഘടിച്ച് എത്തി ഉടമയായ ബൈജുവിന് ആക്രമിക്കുകയായിരുന്നു . ഇതിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ബി ജയൻ എസ് ഐ മാരായ വിജിത്ത് കെ നായർ രാജീ കൃഷ്ണ എസ് സി പി ഓ ഷിജു സിപിഒ മാരായ കിരൺ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.