)
പാലക്കാട്: മണ്ണാർക്കാട് മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേർ പിടിയിൽ. മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള ഒരു സ്വകാര്യ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്നു പേർ പിടിയിലായത്.
പ്രതികളിൽ നിന്ന് ലഹരി വസ്തുക്കൾക്ക് പുറമെ ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലഹരി അളക്കാനുള്ള ത്രാസ്, സിപ് കവറുകൾ കൂടാതെ ലൈംഗിക ഉത്തേജക മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മണ്ണാർക്കാട് എസ്.ഐ. രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാവിലെ 10:25 ഓടെ ലോഡ്ജിലെത്തുകയും. റിസപ്ഷനിലെ വിവരങ്ങൾ ശേഖരിച്ച ശേഷം സംഘം 706-ാം നമ്പർ മുറിയിലെത്തുകയായിരുന്നു. ആദ്യം മുറിയുടെ വാതിൽ തുറക്കാൻ താമസിച്ചെങ്കിലും പോലീസ് ആണെന്ന് അറിയിച്ചതോടെ നീല ടീഷർട്ടും ജീൻസും ധരിച്ച സ്ത്രീ വാതിൽ തുറക്കുകയായിരുന്നു. മുറിയിൽ കോഴിക്കോട് വെള്ളയിൽ കലിയാട്ടുപറമ്പിൽ സ്വദേശിനി മർജീന ഫാത്തിമ, മണ്ണാർക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടൻ മുനീർ എന്നിവർ ഉണ്ടായിരുന്നു.
തുടർന്ന് സംഘം നടത്തിയ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പിടികൂടിയത്. പിടിയിലായ മർജീന കഴിഞ്ഞ അഞ്ച് വർഷമായി ലഹരിക്ക് അടിമയാണെന്നും ലഹരി തേടിയാണ് ഒരു സുഹൃത്ത് മുഖേന മണ്ണാർക്കാടെത്തിയതെന്നും പോലീസ് പറഞ്ഞു.
ഇവർക്ക് ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി രണ്ട് ദിവസത്തേക്ക് ലോഡ്ജ് മുറി ബുക്ക് ചെയ്ത് നൽകിയത് മലപ്പുറം തിരൂർക്കാട് സ്വദേശിയും മൂന്നാം പ്രതിയുമായ നിഹാൽ ആണ്. മണ്ണാർക്കാടും സമീപ പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജീനയ്ക്ക് പരിചയപ്പെടുത്തിയതും ഇയാളാണ് എന്നാണ് റിപ്പോർട്ട്. മുനീർ എംഡിഎംഎയും കഞ്ചാവുമായി മർജീനയുടെ അടുത്തേക്ക് എത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു പോലീസ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.