)
പാലക്കാട്: മുണ്ടൂരിൽ എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. അറസ്റ്റിലായത് കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി, മലപ്പുറം സ്വദേശികളായ നൂറാ തസ്നി, സുഹൃത്ത് മുഹമ്മദ് സ്വാലിഹ് എന്നിവരാണ്.
ഇവരിൽ നിന്നും 53.950 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇവർ ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന ലഹരിയാണ് അധികൃതർ പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. ആന്‍സി പിടിയിലാവുന്നത് പാലക്കാട് മുണ്ടൂരിൽ വച്ചാണ്. ഇവിടെ കേന്ദ്രീകരിച്ചാണ് ആന്‍സിയുടെ ലഹരി വില്‍പ്പന. എംഡിഎംഎയുമായി ആൻസിയെ ഒരുവർഷം മുൻപും പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി ഇറങ്ങിയത്.
നൂറ തസ്നിയും മുഹമ്മദ് സ്വാലിഹും എത്തിയത് ആൻസിയിൽ നിന്നും ലഹരി മരുന്ന് വാങ്ങാനാണ്. ഇവര്‍ മുന്‍പും ആൻസിയിൽ നിന്ന് ലഹരി മരുന്ന് വാങ്ങിയിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.