)
ഭോപ്പാൽ: കോളേജ് വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞിരുന്ന പകർത്തിയ മൂന്ന് എബിവിപി നേതാക്കൾ പിടിയിലായതായി റിപ്പോർട്ട്. പരാതിക്കാസ്പദമായ സംഭവം നടന്നത് മധ്യപ്രദേശിലെ ഒരു സർക്കാർ കോളേജിൽ യൂത്ത് ഫെസ്റിവലിനിടെയാണ്.
സംഭവത്തിൽ എബിവിപി സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് ഭാരവാഹികളായ അജയ് ഗൗർ, ഹിമാൻഷു ബൈരംഗി എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയുടെ പുറത്ത് ഇവർ പതുങ്ങി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത് കോളേജ് പ്രിന്‍സിപ്പലാണ്. മധ്യപ്രദേശിലെ മന്ദ്സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോൽകർ സർക്കാർ കോളേജിലാണ് സംഭവം.
ജോഷി എബിവിപി സിറ്റി സെക്രട്ടറിയാണ്. സംഭവത്തിന് പിന്നാലെ ജോഷിയെ സംഘടനാ ചുമതലയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റിലാകാനുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.