Three Year Old Girl Murder Case: മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  

Written by - Zee Malayalam News Desk | Last Updated : May 22, 2025, 07:09 AM IST
  • പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
  • എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
  • ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Three Year Old Girl Murder Case: മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

കൊച്ചി: മൂന്നു വയസുകാരിയെ ചാലക്കുടി പുഴയിൽ എറി‍ഞ്ഞ് കൊന്ന സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈം​ഗീക പീഡനം നടന്നതായി തെളിഞ്ഞതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

Add Zee News as a Preferred Source

ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള വിവരങ്ങൾ ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. 

Also Read: Covid in Kerala: കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

അതേസമയം റിമാൻഡിൽ കഴിയുന്ന കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യും. മെയ് 20നാണ് ഇവരെ ആലുവ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കാക്കനാട് വനിതാ ജയിലാണ് ഇവരുള്ളത്. അമ്മയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പൊലീസ് നൽകും.

കുട്ടിയുടെ അമ്മയ്ക്ക് ഭർതൃവീട്ടിൽ നിന്ന് മാനസിക-ശാരീരിക പീഡനങ്ങൾ ഏറ്റിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. ഭർത്താവും ഭർതൃമാതാവും ബന്ധുക്കളും യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അവർ ആരോപിച്ചു.

മെയ് 19 വൈകിട്ടാണ് അങ്കണവാടിയിൽ നിന്നും കുഞ്ഞിനെ അമ്മ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിയുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. പിന്നീട് രാത്രി എട്ട് മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് മൊഴി നൽകിയത്. തുടർന്ന് 8 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News