കൊച്ചി: മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ പ്രതിയായ സന്ധ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. പ്രതിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കാനായാണ് ഡിഎൻഎ സാംപിൾ ശേഖരിച്ചത്. അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കുട്ടി ക്രൂരബലാത്സംഗം നേരിട്ടതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരനാണ് പീഡനം നടത്തിയിരുന്നതെന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. ഇതോടെ പോക്സോ കേസെടുത്ത് പുത്തൻകുരിശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കുന്നത്. നേരത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന നടുക്കുന്ന വിവരം പുറത്തുവന്നത്. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായിട്ടുണ്ട്. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.