Three Year Old Girl Murder Case: കുട്ടിയെ പീഡിപ്പിച്ചത് പത്ത് തവണയിലേറെ: പിതൃ സഹോദരൻ റിമാൻഡിൽ

Aluva Murder Case: കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 23, 2025, 10:46 AM IST
  • അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ
  • പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്
Three Year Old Girl Murder Case: കുട്ടിയെ പീഡിപ്പിച്ചത് പത്ത് തവണയിലേറെ: പിതൃ സഹോദരൻ റിമാൻഡിൽ

മൂഴിക്കുളം: അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ.  പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  

Add Zee News as a Preferred Source

Also Read: കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ; പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധന

കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതി കുട്ടിയെ എവിടെയെല്ലാം എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നത് പരിശോധിക്കണമെന്നും പോലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. പ്രതിയെ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും ചോദ്യം ചെയ്യുക എന്നാണ് സൂചന. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ ദുരൂഹതകൾ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയം. 

പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തു കൊണ്ടുപോയി പ്രതി ഉപദ്രവിച്ചതെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. 

Also Read: ലക്ഷ്മി കൃപയാൽ ഇന്നത്തെ ഏകാദശി ദിവസം ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

മാത്രമല്ല കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് പോലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകൾ അടക്കം മുന്നിൽ വച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികുറ്റം സമ്മതിച്ചത്. കുട്ടിയുടെ വീട്ടിൽ രാത്രിയിൽ  കൂട്ടുകിടക്കാൻ പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും പത്തിലധികം തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 

കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പോലീസ് അന്വേഷിക്കും. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന് പിന്നാലെയാണ് അടുത്ത ബന്ധുവിലേക്കുള്ള പോലീസിന്റെ അന്വേഷണം ആരംഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News