തൃശൂർ: തൃശൂർ കുന്നംകുളത്ത് ഗുണ്ടയെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേട്ടിട്ടുണ്ട്. അക്രമത്തെ തടുർന്ന് ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്.
Also Read: കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊന്നു; കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്
മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അക്ഷയ് ഭാര്യയ്ക്കൊപ്പം ലിഷോയിയുടെ വീട്ടിൽ വന്നിരുന്നു. ശേഷം എന്താണ് സംഭവിച്ചതെന്നത് വ്യക്തമല്ല. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ അക്ഷയുടെ സുഹൃത്തുക്കളായ ബാദുഷയും ലിഷോയുമാണ് എന്നാണ് വിവരം. പോലീസ് കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ബാധുഷയെ സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അക്ഷയ് ലഹരിക്കടത്തും പോലീസിനെ ആക്രമിച്ചതുമടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.