)
കണ്ണൂർ: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയാതായി റിപ്പോർട്ട്. പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. വയനാട് മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി ലംഘിച്ചുവെന്ന സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നടപടി എടുത്തിരിക്കുന്നത്.
ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. പരോള്‍ ലംഘിച്ചതിനെ തുടർന്ന് സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തത് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ്.
സംഭവം നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കി എന്നായിരുന്നു കണ്ടെത്തൽ. സംഭവം പുറത്തറിഞ്ഞതോടെ പോലീസുകാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.