TTC Student Death: ‘സ്നേഹമില്ലെന്ന് റമീസ് തെളിയിച്ചു, മതം മാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; ടിടിഐ വിദ്യാർഥിയുടെ മരണത്തിൽ ആൺസുഹൃത്ത് കസ്റ്റഡിൽ

TTC Student Sona Found Dead: കോളേജ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചപ്പോൾ മതം മാറണമെന്ന് റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ പറഞ്ഞു.

Written by - Roniya Baby | Last Updated : Aug 11, 2025, 01:59 PM IST
  • റമീസിനും കുടുംബത്തിനും എതിരെ ​ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പുള്ളത്
  • മരിക്കുന്നതിന് മുൻപ് സോന ആത്മഹത്യാക്കുറിപ്പ് റമീസിന്റെ മാതാവിന് അയച്ചിരുന്നു
TTC Student Death: ‘സ്നേഹമില്ലെന്ന് റമീസ് തെളിയിച്ചു, മതം മാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; ടിടിഐ വിദ്യാർഥിയുടെ മരണത്തിൽ ആൺസുഹൃത്ത് കസ്റ്റഡിൽ

എറണാകുളം: ടിടിസി വിദ്യാർഥിയുടെ മരണത്തിൽ ആൺസുഹൃത്ത് കസ്റ്റഡിൽ. മതംമാറാൻ നിർബന്ധിച്ചുവെന്നും വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ആത്മഹത്യാക്കുറിപ്പ്. കോതമം​ഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകൾ സോന (23) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സോനയെ കണ്ടെത്തിയത്.

Add Zee News as a Preferred Source

പുറത്ത് പോയിരുന്ന അമ്മ ബിന്ദു തിരിച്ചെത്തിയപ്പോഴാണ് സോനയെ വീടിനുള്ളിൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം ചേലാട് ബസാനിയ പള്ളിയിൽ സോനയുടെ സംസ്കാരചടങ്ങുകൾ നടത്തി. ബേസിൽ ആണ് സഹോദരൻ. മരണത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു.

ALSO READ: കൊച്ചിയില്‍ മെട്രോ സ്‌റ്റേഷന് മുന്നിൽ ഒരാള്‍ക്ക് കുത്തേറ്റു; നേപ്പാള്‍, കണ്ണൂർ സ്വദേശികള്‍ പിടിയിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ ആലുവ സ്വദേശി റമീസിന് എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോളേജ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചപ്പോൾ മതം മാറണമെന്ന് റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ ബേസിൽ പറഞ്ഞു.

മതം മാറാൻ സോന തയ്യാറായിരുന്നുവെന്നും എന്നാൽ പിതാവ് മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്നും അതിനാൽ ഒരു വർഷത്തിന് ശേഷം വിവാഹം നടത്താമെന്ന് തങ്ങൾ പറഞ്ഞുവെന്നും സഹോദരൻ ബേസിൽ പറഞ്ഞു. പിന്നീട് റമീസിനെ അനാശാസ്യത്തിന് ലോഡ്ജിൽ നിന്ന് പിടിച്ചു. ഇത് അറിഞ്ഞതോടെ ഇനി മതം മാറാൻ ആകില്ലെന്നും എന്നാൽ റമീസിനെ ഇഷ്ടമാണെന്നും സോന പറഞ്ഞു.

അതിനാൽ രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നായിരുന്നു സോനയുടെ തീരുമാനം. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സോന വീട്ടിൽ നിന്ന് ഇറങ്ങി. ആലുവയിൽ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവൻ സോനയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ALSO READ: തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

അവന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. മതം മാറാൻ പൊന്നാനിക്ക് പോകുന്നതിന് കാർ തയ്യാറാക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞാണ് മർദ്ദിച്ചത്. പൊന്നാനിയിൽ ചെന്ന് രണ്ട് മാസം കഴിഞ്ഞ് മാത്രമേ രജിസ്റ്റർ മാര്യേജ് ചെയ്യൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. റമീസിന്റെ വാപ്പയും ഉമ്മയും സഹോദരിയും കൂട്ടുകാരും അവിടെ ഉണ്ടായിരുന്നതായും ബേസിൽ പറഞ്ഞു.

പോലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സോന മരിച്ചതിന് ശേഷം റമീസോ മറ്റുള്ളവരോ വിളിച്ചിട്ടില്ലെന്നും ബേസിൽ പറഞ്ഞു. സോന മരിക്കുന്നതിന് മുൻപ് ആത്മഹത്യ കുറിപ്പ് റമീസിന്റെ അമ്മയ്ക്കും അയച്ചിരുന്നു.

അവർ തന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണെന്നും അവൾ എന്താണ് അയച്ചിരിക്കുന്നതെന്ന് കണ്ടില്ലേയെന്നും ചോദിച്ചു. ജോലി സ്ഥലത്ത് നിന്ന് അമ്മ ഓട്ടോ പിടിച്ച് വീട്ടിൽ എത്തുമ്പോഴേക്കും സോന മരിച്ചിരുന്നുവെന്നും ബേസിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News