)
വയനാട്: ലക്കിടിയിൽ 3.06 ഗ്രാം മെത്തഫിറ്റമിനുമായി രണ്ടുപേർ എക്സൈസിൻ്റെ പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ മുഹമ്മദ് ഷിഹാബ്, എ കെ ഷാക്കിറ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് അതിമാരക ലഹരി വസ്തുവായ മെത്തഫിറ്റമിൻ കണ്ടെത്തുകയായിരുന്നു. ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ എക്സൈസിന്റെ വലയിലായത്.
പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ഡാഷ്ബോർഡിൽ ഒളിപ്പിച്ച നിലയിലാണ് മെഞ്ഞാഫിറ്റമിൻ കണ്ടെത്തിയത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിലുൾപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയുന്നതിനായി ചെക്ക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും എക്സൈസ് കർശനമായ പരിശോധന നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.