കാഞ്ഞങ്ങാട്: കാസര്‍ഗോഡ് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും അറസ്റ്റിൽ. കുമ്പള പോലീസാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഹബീബ് എന്ന അഭിലാഷ് കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പെര്‍വാഡ് സ്വദേശിയും ഓട്ടോഡ്രൈവറുമായ അബൂബക്കര്‍ സിദീഖിനെയാണ് ഇവർ ആക്രമിച്ചത്. മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് കുത്തി കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം.
Also Read: സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു ഹബീബ് ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ സിദീഖിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സിദ്ദീഖിന്‍റെ പരാതിയിലാണ് ഇയാളെയും കൂട്ടാളിയായ അഹമ്മദ് കബീറിനേയും കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ ഹബീബ് എന്ന അഭിലാഷ്. കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്ന ഇയാളെ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിടിയിലായ അഹമ്മദ് കബീറും മറ്റു കേസുകളില്‍ പ്രതിയാണ്.
Also Read: ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
ഓംനി വാനില്‍ എത്തിയാണ് പ്രതികള്‍ അബൂബക്കറിനെതിരെ ആക്രമണം നടത്തിയത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









