)
തിരുവനന്തപുരം: കാരോട് കഴക്കൂട്ടം ബൈപ്പാസിൽ സ്കൂട്ടർ യാത്രക്കാരെ ഉൾപ്പെടെ തടഞ്ഞുനിർത്തി പണവും സ്വർണവും കവരുന്ന സംഘത്തിലെ രണ്ടുപേർ പൊഴിയൂർ പോലീസിന്റെ പിടിയിൽ. സംഭവത്തിൽ ബിബിൻ, കാരോട് സ്വദേശി സുജൻ എന്നിവരാണ് പിടിയിലായത്.
കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ പതിനാലാം തീയതി രാത്രിയായിരുന്നു. കൊല്ലം സ്വദേശികൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി അവരുടെ കയ്യിൽ കെട്ടിയിരുന്ന വാച്ചും പണവും കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. പൊടിയൂർ ചെങ്കവിളയിൽ നിന്ന് പിടികൂടിയ പ്രതികൾ മുമ്പും സമാനമായ പിടിച്ചു പറികൾ നടത്തിയ കേസിൽ പോലീസ് തിരയുന്നവരാണ്.
അസമയങ്ങളിൽ ഉൾപ്പെടെ സഞ്ചരിക്കുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തിയാണ് ഇവർ പ്രധാനമായും കവർച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ആക്രമണത്തിനിടയായ കൊല്ലം സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും, പിടിയിലായവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്നും പൊഴിയൂർ സിഐ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.