)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ 3 പേർ അറസ്റ്റിൽ. പ്രതികളെ തുമ്പ പോലീസാണ് അറസ്റ്റ് ചെയ്തത്.
ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്, കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ്, ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന് എന്നിവരെയാണ് തുമ്പ പോലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 17 നാണ്. ഈ മൂന്നംഗ സംഘം രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച് മദ്യം നല്‍കിയെന്നാണ് പോലീസ് പറയുന്നത്. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
ശേഷം അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഇവര്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറയുകയും ചെയ്തു. പിന്നീട് മദ്യം ഉള്ളില്‍ ചെന്നതിന്റെ മയക്കം വിട്ട പെണ്‍കുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.