MDMA Seized: 1.3 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേർ പാലക്കാട് പിടിയിൽ

Crime News: ലഹരി കച്ചവടം നടത്തിയിരുന്നത് കാറ്ററിങ് ബിസിനസിനെ മറയാക്കിയായിരുന്നു. സുനിൽ നടത്തുന്ന കാറ്ററിങ് സ്ഥാപനം കുണ്ടളശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2025, 10:24 PM IST
  • കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
  • ഇരുവരും ലഹരി കച്ചവടം നടത്തിയിരുന്നത് കാറ്ററിങ് ബിസിനസിനെ മറയാക്കിയായിരുന്നു
  • സുനിൽ നടത്തുന്ന കാറ്ററിങ് സ്ഥാപനം കുണ്ടളശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്
MDMA Seized: 1.3 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേർ പാലക്കാട് പിടിയിൽ

പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ.  പിടിയിലായത് തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും
പാലക്കാട് മങ്കര സ്വദേശി സുനിലുമാണ്. 

Add Zee News as a Preferred Source

Also Read: കണ്ണൂരിൽ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

ഇരുവരും ലഹരി കച്ചവടം നടത്തിയിരുന്നത് കാറ്ററിങ് ബിസിനസിനെ മറയാക്കിയായിരുന്നു. സുനിൽ നടത്തുന്ന കാറ്ററിങ് സ്ഥാപനം കുണ്ടളശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.  ഈ യുവതിയുടെ ഭർത്താവ് വിദേശത്തും യുവാവ് അവിവാഹിതനുമാണ്. 

പിടിയിലായ സുനിൽ എംകോം ബിരുദധാരി കൂടിയാണ്. ഇരുവരും ഒരുമിച്ച് ലഹരിക്കടത്ത് നടത്തുന്നതിന്റെ എല്ലാ തെളിവുകളും പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.  പ്രതികൾക്കൊപ്പം പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പിടികൂടിയത്.  പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തിട്ടുണ്ട്.

Also Read: ശുക്രനും ചൊവ്വയും ചേർന്ന് ധന ശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യത്തോടൊപ്പം സാമ്പത്തിക നേട്ടവും

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 10 കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി 2 പേർ പിടിയിൽ

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയിലധികം വരുന്ന പത്തുകോടി രൂപയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു.  പിടിയിലായത് 23 വയസ്സുള്ള ശഹീദ് എന്ന യുവാവും  21 വയസ്സുള്ള ഷഹാന എന്ന യുവതിയുമാണ്. ഇരുവരും ബെംഗളൂരുവിൽ പഠിക്കുകയാണ്. ഇവർ കഞ്ചാവ് ഭക്ഷണപ്പൊതിയിൽ ഒളിപ്പിച്ചു വച്ചാണ് കടത്താൻ ശ്രമിച്ചത്.  ബാങ്കോക്കില്‍ നിന്നും സിങ്കപ്പൂർ വഴി സ്‌കൂട്ട് എയർലൈൻസിൽ ഇന്നലെ പത്തരയോടെയാണ് ഇവർ    തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. 

Also Read: വ്യാഴ-ശുക്ര സംഗമത്താൽ അടിപൊളി രാജയോഗം; ജൂലൈ മുതൽ ഇവർക്ക് സുവർണ്ണകാലം

ഇരുവരും ബെംഗളൂരുവിലെ പബ്ബിൽ വച്ചാണ് പരിചയപ്പെട്ടതും അടുത്ത സുഹൃത്തുക്കൾ ആയതും എന്നാണ് വിവരം. ഷഹീദിനെ ഷഹാനയാണ് തായ്‌ലൻഡിൽ കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഷഹാന നേരത്തെയും ഇതുപോലെ യാത്രകൾ ചെയ്‌തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത് അതുകൊണ്ടുതന്നെ ഈ കടത്ത് ഏതെങ്കിലും അന്തരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവരെയും ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ്

Trending News