പാലക്കാട്: കരിമ്പ മൂന്നേക്കർ മരുതംകാട്ടെ നിതിനും ബിനുവും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം പെട്ടെന്നുണ്ടായ പ്രകോപനമാകില്ലെന്ന് പോലീസ് നിഗമനം. മണ്ണാർക്കാട് ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കും.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം കേസിന്റെ സ്വഭാവം മാറിയേക്കും. കഴിഞ്ഞ ദിവസം ബിനു നിതിനോട് മോശമായി സംസാരിച്ചെന്ന നിതിന്റെ അമ്മ ഷൈലയുടെ വാക്കുകളും നിർണായകമാണ്.
നേരത്തെയുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണോ ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയമുണ്ട്. തോക്കിൻകുഴൽ ശരീരത്തോട് ചേർത്ത് വെടിയുതിർക്കുമ്പോഴുണ്ടാകുന്നതിന് സമാനമായ ആഘാതമാണ് ബിനുവിന്റെ നെഞ്ചിലെ വലിയ ദ്വാരത്തിൽ നിന്ന് വ്യക്തമാകുന്നത്.
വലിയ രീതിയിൽ രക്തം നഷ്ടപ്പെട്ടതായും ഡിവൈഎസ്പി പറഞ്ഞു. നിതിന്റെ വലതു കക്ഷത്തിലാണ് മുറിവേറ്റത്. ഇത് ബിനു നിതിന് നേരെ വെടിവച്ചതാണെന്നുള്ള നിഗമനത്തിലാണ് പോലീസ്. നിതിനും ആക്രമിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









