)
മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറു പേർ പിടിയിൽ. അറസ്റ്റിലായത് ബൈന്ദൂര് സ്വദേശി സവാദ്, ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള, ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്, അബ്ദുള്‍ സത്താര്‍, അസ്മ, ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍ഗോഡ് സ്വദേശിയെ കുന്ദാപുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് കുന്ദാപുര പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു.
പരാതിക്കാരന് അസ്മയെ പരിചയപ്പെടുന്നത് ഫോണിലൂടെയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഫോണില്‍ വിളിച്ചപ്പോള്‍ നേരിട്ട് കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്ന് അസ്മ പറയുകയും അതനുസരിച്ച് യുവാവ് സ്ഥലത്തെത്തുകയുമായിരുന്നു. ശേഷം അവരുടെ വീട്ടിലേക്ക് പരാതിക്കാരനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ വീട്ടിലെത്തിയ മറ്റുപ്രതികളും ചേർന്ന് യുവതി യുവാവില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
പരാതിക്കാരനോട് വിട്ടയക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതോടെ കെട്ടിയിട്ട് മര്‍ദിക്കുകയും ശേഷം യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കുകയുമായിരുന്നു. മാത്രമല്ല യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുക്കുകയും, യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഇതില്‍നിന്ന് 40,000 രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.