)
കൈപ്പത്തിയില്‍ കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്ത് ഡോക്ടര്‍. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. പൊലീസ് സബ് ഇൻസ്പെക്ടറുടെ പീഡനം സഹിക്കാനാവാതെയാണ് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തത്. ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത്. ഇടത് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷമാണ് ഡോക്ടർ ജീവനൊടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചെന്നും കുറിപ്പിൽ യുവതി എഴുതിയിട്ടുണ്ട്.
'പൊലീസ് ഇൻസ്പെക്ടർ ഗോപാൽ ബഡ്നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി എന്നെ ബലാത്സംഗത്തിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാക്കി' എന്ന് കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബൻകർ തന്നെ മാനസിക പീഡിപ്പിച്ചെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ ഗോപാൽ ബഡ്നെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജൂൺ 19ന് ഫൽട്ടാനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ഓഫീസിലേക്ക് അയച്ച കത്തിലും യുവതി പീഡന ആരോപണം ഉന്നയിച്ചിരുന്നു. .
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.