)
കൊല്ലം: റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊല്ലം പുനലൂർ മുക്കടവിൽ റബര്‍ തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കിടന്നിരുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
പുനലൂർ പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനിൽ വശത്തായി കിടക്കുന്ന വലിയ തോട്ടത്തിന്റെ ഏറ്റവും മുകൾഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ ഏറെ നാളുകളായി ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ച് കിടക്കുകയാണ് ഇവിടേക്ക് അധികമാരും പോകാറില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കാന്താരി ശേഖരിക്കാനായി ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. പുനലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.