തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. 8 ദിവസത്തിന് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. ഇനി പൊലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം.
ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയതിന് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയത്. അഫാന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രധാനമാണെന്നാണ് റിപ്പോർട്ട്.
കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പോലീസിന്റെ നീക്കം. പ്രതിയായ അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയിരുന്നു. പൂർണ ബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രണ്ട് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനിയൻ അഫ്സാനെയും സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസുകളിൽ അഫാനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ശ്രമം. അച്ഛന്റെ സഹോദരനെയും ഭാര്യയെയും ഉള്‍പ്പെടെ നാല് പേരെ കൊന്നതിനും അമ്മയെ കൊല്ലാൻ ശ്രമിച്ചതിനുമാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്തത്. ഇതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ അഫാൻ മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാൽ അത് അവസാന നിമിഷം ഒഴിവാക്കി എന്നുമാണ് അഫാന്റെ മൊഴി.
തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങുകയും അത് അവർ തിരിച്ചു ചോദിച്ചപ്പോൾ തർക്കമുണ്ടാകുകയും ചെയ്തു. ഇവരോടും അഫാന് വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ താൻ മദ്യപിച്ചിരുന്നെന്ന് മൊഴി നൽകിയ അഫാൻ പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









