തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പാങ്ങോട് പൊലീസ് നൽകിയത്. നെടുമങ്ങാട് JFM കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അമ്മുമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അപാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് വിവരം. കൊലപാതകം നടന്ന സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. അതിന് ശേഷം മറ്റ് കൊലപാതക കേസുകളിലെ നടപടിക്രമങ്ങൾ ആരംഭിക്കും. ഓരോ കേസിലും അഫാനെ പ്രത്യേകം കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം.
Also Read: Question Paper Leaked: ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് സിഇഒ കീഴടങ്ങി
അതേസമയം അമ്മ മരിച്ചുവെന്ന ചിന്തയിലാണ് അഫാൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. കൊലപാതകം നടന്നതിന്റെ തലേദിവസം പ്രതിയും ഉമ്മയും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് കൊല നടന്ന ദിവസം ഉമ്മയോട് അഫാൻ 2000 രൂപ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഷെമിയുടെ കഴുത്തിൽ ഷാൾ മുറുക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. തലപൊട്ടി ബോധരഹിതയായ ഇവർ മരിച്ചുവെന്ന് തെറ്റിധരിച്ചാണ് അഫാൻ മറ്റുള്ളവരെയും കൊല്ലാൻ തീരുമാനിച്ചത്.
ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അഫാൻ അറിയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും തന്റെ പെൺസുഹൃത്തിനേയുമായിരുന്നു എന്നും ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നുമാണ് അഫാൻ പറഞ്ഞത്. കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്നും അഫാൻ ആവർത്തിക്കുന്നുണ്ട്. വായ്പാ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. അഫാനെ ജയിലിൽ കനത്ത സുരക്ഷിയാണ് പാർപ്പിച്ചിരിക്കുന്നത്. അഫാനെ 24 മണിക്കൂറും നിരീക്ഷിക്കാനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









