തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ ഉമ്മയുടെ മൊഴി. ആദ്യാമായാണ് ഷെമീന അഫാനെതിരെ മൊഴി നൽകുന്നത്. അഫാൻ തന്നെ ആക്രമിച്ചതാണെന്ന് ഷെമീന മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് മൊഴി നൽകിയത്. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം കടം വാങ്ങിയ 50,000 രൂപ ഒരാൾക്ക് തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിലെത്തി പണം ചോദിച്ചപ്പോൾ അവിടെ നിന്നും അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിച്ചില്ലെന്നാണ് ഷെമീനയുടെ മൊഴി.
തിരികെ വീട്ടിലെത്തിയ അഫാൻ തന്റെ കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ബോധം നഷ്ടമായെന്നും പിന്നീട് ബോധം വന്നപ്പോൾ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും ഷെമീന വ്യക്തമാക്കി. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും ഷെമീന വെളിപ്പെടുത്തി. ഇതിന് വേണ്ടി ഇളയമകൻ അഫ്സാനെ കൊണ്ട് ഗൂഗിളിൽ പലതും സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീന നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛന്‍റെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അഫാനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് പ്രതിയെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തി. കടം വാങ്ങിയ പണം തിരികെ കിട്ടാനായി ലത്തീഫ് നിരന്തരം അധിക്ഷേപിച്ചിരുന്നു. അതിനാലാണ് ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ മൊഴി നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









