Venjaramoodu Mass Murder Case: ഏഴ് വ‍ർഷത്തിന് ശേഷം നാട്ടിൽ, സ്വീകരിക്കാൻ ഉറ്റവരില്ല, നെഞ്ചുലഞ്ഞ് റഹീം, മൊഴി നി‍ർണായകം

Venjaramoodu Mass Murder Case: ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു അദ്ദേഹം. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 10:48 AM IST
  • അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി
  • ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു
  • 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ തനിക്കുള്ളൂവെന്നാണ് റഹീം പറഞ്ഞത്
Venjaramoodu Mass Murder Case: ഏഴ് വ‍ർഷത്തിന് ശേഷം നാട്ടിൽ, സ്വീകരിക്കാൻ ഉറ്റവരില്ല, നെഞ്ചുലഞ്ഞ് റഹീം, മൊഴി നി‍ർണായകം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം കേരളത്തിലെത്തി. രാവിലെ 7.45ഓടെയാണ് തിരുവനന്തപുരം വിമാനത്താവലത്തിലെത്തിയത്. ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന്  വീണ് പരിക്കേറ്റതാണെന്നാണ് ഷെമി റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

Add Zee News as a Preferred Source

ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമി ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. നിലവിൽ ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ ഉമ്മയുടേയും ഡോക്ടർമാരുടേയും മൊഴി ഇന്നെടുക്കും

നാട്ടിലെത്തിയ റഹീം ഡി.കെ മുരളി എംഎൽഎയെ സന്ദർശിച്ച് മടങ്ങിയെത്താൻ സഹായിച്ചതിന് നന്ദി അറിയിക്കും. പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദ‍ർശിക്കും. താഴേപാങ്ങോടുള്ള ജുമാമസ്ജിദിൽ ആണ് അദ്ദേ​ഹത്തിന്റെ ഇളയമകൻ, സഹോദരൻ, സഹോദരഭാര്യ, അമ്മ എന്നിവരെ കബറടക്കിയിരിക്കുന്നത്. 

റഹീമിന്റെ മൊഴി കേസിൽ നി‍ർണായകമാണ്. അതിനാൽ, റഹീമിന്റെ മാനസിക അവസ്ഥ കൂടി പരി​ഗണിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സാമ്പത്തിക ബാധ്യതയെ പറ്റിയായിരിക്കും പ്രധാനമായും അന്വേഷിക്കുക. 65 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് അഫാന്റെ മൊഴി. എന്നാൽ 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ തനിക്കുള്ളൂവെന്നാണ് റഹീം പറഞ്ഞത്.

വ്യാഴാഴ്ച 12.15നായിരുന്നു ദമ്മാമിൽ നിന്ന് തിരിച്ചത്. റിയാദിൽ കട നടത്തുകയായിരുന്നു. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ നടത്തിയ ശ്രമമാണ് ഫലം കണ്ടത്.  ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു അദ്ദേഹം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News