Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, ഇന്ന് ജയിലിലേക്ക് മാറ്റും

Venjaramoodu Murder Case Latest Updates: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ആശുപത്രിയില്‍ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 07:25 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പട്ടതായി റിപ്പോർട്ട്
  • ഇതിനെ തുടർന്ന് അഫാനെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റും
  • ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, ഇന്ന് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം:  വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പട്ടതായി റിപ്പോർട്ട്.  ഇതിനെ തുടർന്ന് അഫാനെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റും. ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.

Add Zee News as a Preferred Source

Also Read: വെഞ്ഞാറമ്മൂട് കൂട്ടക്കൊല: അഫാനുമായി നിരന്തരം സംസാരിച്ചിരുന്നു, തനിക്ക് പണം അയച്ച് കടം വന്നിട്ടില്ല; റഹീം

നേരത്തെ മജിസ്ട്രേറ്റ് അഫാനെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  എന്നാൽ മറ്റുള്ളവരെ  കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പോലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

കേസിൽ മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് നിഗമനം. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: കന്നി രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, വൃശ്ചിക രാശിക്കാർ തർക്കത്തിൽ ഏർപ്പെടരുത്, അറിയാം ഇന്നത്തെ രാശിഫലം!

എന്നാൽ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് അഫാൻ്റെ പിതാവ് റഹീം പറയുന്നത്. വീട്ടുകാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് താനെന്നും അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നും റഹീം പറഞ്ഞു. മകനുമായും താൻ നിരന്തരം സംസാരിച്ചിരുന്നു. തനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ലെന്നും സംഭവിച്ചതെന്താണെന്ന് പോലീസ് കണ്ടത്തട്ടെയെന്നും മറ്റൊന്നും പറയാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം പറഞ്ഞു. 

അഫാന്റെ ഉമ്മ ഷെമീനയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സംസാരത്തിൽ വ്യത്യാസം വന്നുതുടങ്ങിയെന്നും വ്യക്തമാക്കിയ റഹീം എല്ലാവരുടേയും പ്രാർത്ഥന വേണമെന്നും പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News