Venjaramoodu Mass Murder Case: 'മുത്തശ്ശിയോടുള്ള പകയ്ക്ക് കാരണം ഉമ്മയെ കുറ്റപ്പെടുത്തിയത്, ഫർസാനയോട് എല്ലാം പറഞ്ഞിരുന്നു'; അഫാന്റെ മൊഴി പുറത്ത്

Venjaramoodu Mass Murder Case: സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം ഉമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 10:05 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാെഴി പുറത്ത്
  • കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണം
  • ഫർസാനയോട് എല്ലാം പറഞ്ഞെന്നും മൊഴി
Venjaramoodu Mass Murder Case: 'മുത്തശ്ശിയോടുള്ള പകയ്ക്ക് കാരണം ഉമ്മയെ കുറ്റപ്പെടുത്തിയത്, ഫർസാനയോട് എല്ലാം പറഞ്ഞിരുന്നു'; അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാെഴി പുറത്ത്. അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തൽ.

Add Zee News as a Preferred Source

അമ്മൂമ്മ സൽമാ ബീവിയോട് ഒരുവാക്ക് പോലും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നാണ് മൊഴി. എപ്പോഴും കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണമെന്ന് പ്രതി പറഞ്ഞു. 

Read Also: പൂനെ ബലാത്സംഗക്കേസിൽ പ്രതി പിടിയിൽ

കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് മുത്തശ്ശിയുടെ വീട്ടിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം ഉമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയെ കുറ്റപ്പെടുത്തുന്നത് മുത്തശ്ശിയോടുള്ള പകയ്ക്ക് കാരണം ഉമ്മയെ കുറ്റപ്പെടുത്തിയത്, ഫർസാനയോട് എല്ലാം പറഞ്ഞിരുന്നു, അഫാന്റെ മൊഴി പുറത്ത്. ഇതേ ചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ അമ്മൂമ്മയുടെ വീട്ടിൽ പോയത് ഇത് കൊണ്ടാണെന്ന് പ്രതി പറഞ്ഞു.

ഉമ്മ മരിച്ചു എന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടിൽ എത്തിയ ഉടൻ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. അമ്മൂമ്മയുമായി സംസാരിക്കാൻ നിന്നില്ല. തുടർന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി.

Read Also: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് അമ്മയും പെൺമക്കളും

40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരാനിരുന്നയാൾക്കാണ് പണം നൽകിയത്. അമ്മൂമ്മയുടെ വീട്ടിൽ അഫാൻ ചിലവഴിച്ചത് 9 മിനിറ്റ് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. 

അതേസമയം, ഫർസാനയോട് എല്ലാം പറഞ്ഞെന്നും മൊഴി. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റ് കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞു. ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു. തൊട്ടുപിന്നാലെ ഫർസാനയെ കൊലപ്പെടുത്തി. കസേരയിലിരുന്ന ഫർ‍സാനയെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. സഹോദരനെയും പെൺസുഹൃത്തിനെയും കൊല്ലാൻ ധൈര്യം ലഭിക്കാനാണ് മദ്യപിച്ചതെന്നും അഫാൻ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News