തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പോലീസ് ടീസണിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതായി റിപ്പോർട്ട്. ഇയാളെ ആസ്പത്രയിലേക്ക് മാറ്റിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിലെ വ്യതിയാനമാണ് കാരണമെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഡോക്ടടർമാർ അറിയിച്ചിട്ടുണ്ട്.
Also Read: താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ കണ്ടെത്തി
കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച അഫ്ഫാന് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാങ്ങോട് സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചു. ഇന്ന് രാവിലെ 7 മണിയോടെ പിതൃമാതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫ്ഫാൻ കുഴഞ്ഞുവീണത്. പ്രതി ജീവനൊടുക്കാൻ സാധ്യതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയിരുന്നത്. തുടർന്ന് പ്രാഥമികകൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് അഫ്ഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അഫാന്റെ ആരോഗ്യനില വിലയിരുത്തിയശേഷം മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക എന്നാണ് റിപ്പോർട്ട്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Also Read: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക, മകര രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നുവെന്നും മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അഫാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









