Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്ന് അഫാന്റെ ഉമ്മ ഷെമീന

Venjaramoodu Mass Murder Case Updates: ഇന്നലെയും തന്റെ മകനല്ല തന്നെ ആക്രമിച്ചതെന്നും താൻ കട്ടിലിൽ നിന്നും വീണതാണ് തലയ്ക്ക് പരിക്കേറ്റതെന്നും ഷെമിന മൊഴി ആവർത്തിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2025, 07:07 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ സംരക്ഷിച്ചുകൊണ്ട് ഉമ്മ ഷെമീന
  • തനിക്കുണ്ടായത് കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് അഫാന്റെ ഉമ്മ
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്ന് അഫാന്റെ ഉമ്മ ഷെമീന

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ സംരക്ഷിച്ചുകൊണ്ട് ഉമ്മ ഷെമീന രംഗത്ത്.  മകൻ ചെയ്ത ക്രൂരമായ കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും തനിക്കുണ്ടായത് കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി അഫാന്റെ ഉമ്മ.  

Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല:മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറിയ ഷെമിയുടെ മൊഴി പോലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തി. ഇന്നലെയും തന്റെ മകനല്ല തന്നെ ആക്രമിച്ചതെന്നും താൻ കട്ടിലിൽ നിന്നും വീണതാണ് തലയ്ക്ക് പരിക്കേറ്റതെന്നും ഷെമിന മൊഴി ആവർത്തിച്ചു.  തന്റെ മകന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്നാണ് അവർ പോലീസിനോട് മൊഴി നൽകിയത്. 

ഇതിനിടയിൽ കേസിൽ മൂന്നാംഘട്ട തെളിവെടുപ്പിനായി പോലീസ് ഇന്ന് അഫാനെ കസ്റ്റഡിയിൽ വാങ്ങും.  വെഞ്ഞാറമൂട് പോലീസാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. കാമുകിയെയും അനുജനേയും കൊന്ന കേസിൽ തെളിവെടുപ്പ് നടത്താനാണ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.  രണ്ടു തവണ തെളിവെടുപ്പ് നടത്തിയപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് അഫ്ഫാൻ സംഭവങ്ങൾ പോലീസിനോട് വിവരിച്ചത്. 

Also Read: മേട രാശിക്കാർക്ക് സങ്കീർണതകൾ ഏറും, കർക്കടക രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. അമ്മ ഷെമിയെ ആക്രമിച്ച അഫാൻ മരിച്ചെന്നാണ് കരുതിയത്. ശേഷം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫാൻ ആദ്യം കൊല്ലാൻ ശ്രമിച്ചത് മാതാവ് ഷെമിയെ ആയിരുന്നു. അതിനു ശേഷമാണ് 5 കൊലപാതകങ്ങൾ നടത്തിയത്.  സാമ്പത്തിക പ്രശ്നവും, സഹായിക്കാത്തതിലുള്ള വൈരാഗ്യവുമാണ്  തന്നെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അഫാന്റെ മൊഴി.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News