Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി

Venjaramoodu Mass Murder Case Updates: കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന പ്രതിയെ വൈകിട്ടോടെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 12:47 PM IST
  • വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയാക്കി
  • വെ‍ഞ്ഞാറമൂ‍ടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു
Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയാക്കി. വെ‍ഞ്ഞാറമൂ‍ടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. 

Add Zee News as a Preferred Source

Also Read: മാർച്ച് 13 ന് ഈ ജില്ലയിലെ സ്കൂൾ, സർക്കാർ ഓഫീസുകൾക്ക് അവധി, അറിയാം...

കടയുടമ അഫാനെ തിരിച്ചറി‍ഞ്ഞു. അഫാന്റെ പിതൃമാതാവിന്‍റെ മാല പണയം വെച്ച സ്ഥാപനത്തിലും ഇന്ന് തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാ​ഗ് കടയിലും അഫാനെ കൊണ്ടുപോയിരുന്നു.  സ്ഥലത്ത് ആൾക്കൂട്ടം തമ്പടിച്ചിരുന്നു.  അതുകൊണ്ടുതന്നെ കനത്ത പോലീസ് സുരക്ഷയിലാണ് അഫാനുമായി തെളിവെടുപ്പ് നടത്തിയത്.

അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിൽ വൈകിട്ടോടെ നെടുമങ്ങാട് കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. തുടർന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തിൽ കിളിമാനൂർ പോലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്നും റിപ്പോർട്ടുണ്ട്.

Also Read: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും സന്തോഷവാർത്ത, DA എത്ര വർദ്ധിക്കും?

ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും സ്വന്തം വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. അവിടെവച്ച് കൊലപാതകങ്ങൾ നടത്തിയ രീതി  അഫാൻ പോലീസിനോട് വ്യക്തമാക്കി. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയായിരുന്നു അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തതെന്നും അന്വേഷണ സംഘം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News