തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അഫാനെ പേരുമലയിലെ വീട്ടിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
Also Read: കൊല്ലം ഫെബിൻ കൊലപാതകം: പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെ
കൂടാതെ ചുറ്റിക വാങ്ങിയ കട, ബാഗ്, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലും അഫാനെ എത്തിച്ചു തെളിവെടുപ്പ് നടത്തി. എലി വിഷം, പെപ്സി, സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ കൊണ്ടുപോയി. ബൈക്കിലെത്തി ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാൻ പോലീസ് കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയിൽ വിട്ടത്. നേരത്തെ അഫാനുമായി പാങ്ങോട്, കിളിമാനൂർ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
Also Read: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, ജോലിയിലും ബിസിനസിലും പുരോഗതി!
ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ നിഷ്‌കരുണം കൊലപ്പെടുത്തിയത്.
രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു ഈ അഞ്ച് കൊലപാതകങ്ങളും നടന്നത്. തുടർന്ന് മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്ന് കരുതിയ അഫാൻ എലിവിഷം കഴിച്ചതിന് ശേഷമാണ് പോലീസിൽ കീഴടങ്ങിയത്. ഇതിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഫാൻ്റെ മാതാവ് ഷെമി നിലവിൽ അഗതി മന്ദിരത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









